India Rejects China's Meditation Offer On Kashmir | Oneindia Malayalam

2017-07-14 3

India has rejected China's offer to mediate and help resolve the Kashmir issue, insisting talks will only take place with Pakistan without the intervention of another nation. China had said it was willing to play a constructive role in improving the relations between India and Pakistan.


കശ്മീര്‍ പ്രശ്‌നത്തില്‍ മധ്യസ്ഥത വഹിക്കാനുള്ള ചൈനയുടെ നീക്കത്തെ എതിര്‍ത്ത് ഇന്ത്യ. പാകിസ്താനുമായി മാത്രമെ ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തൂ എന്നും മറ്റൊരു രാജ്യത്തിന്റെ ഇടപെടല്‍ ആവശ്യമില്ലെന്നും ഇന്ത്യ വ്യക്തമാക്കി. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താന്‍ നിര്‍ണായകപങ്ക് വഹിക്കാമെന്നാണ് ചൈന അറിയിച്ചത്. നിയന്ത്രണരേഖയില്‍ തുടരുന്ന പ്രശ്‌നങ്ങള്‍ കണക്കിലെടുത്താണ് ഇടപെടല്‍ നടത്താന്‍ ചൈന തയ്യാറായത്. വ്യാഴാഴ്ചയാണ് വിദേശകാര്യമന്ത്രാലയത്തിന്റെ വക്താവ് ഗോപാല്‍ ഭാഗ്ലേ ചൈനയുടെ വാഗ്ദാനം നിരസിച്ചത്.